veg

കോട്ടയം: കണ്ണ് നനച്ച് ഉള്ളി വില കുതിക്കുന്നതിനൊപ്പം പച്ചക്കറികൾക്കും വിലക്കയറ്റം. കൊവിഡ് പ്രതിസന്ധിക്കിടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കും വിധത്തിലാണ് ദിവസങ്ങളായുള്ള പച്ചക്കറിവില വർദ്ധന. 5 മുതൽ 30 രൂപ വരെ പലതിനും ഒരാഴ്ചയ്ക്കിടെ വില കൂടി. ജില്ലയിലേയ്ക്ക് പച്ചക്കറി എത്തുന്ന തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ കനത്ത മഴയിലുണ്ടായ വിളനാശം മൂലം ലഭ്യത കുറഞ്ഞതാണ് പച്ചക്കറി വില കൂടാൻ കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ 96 രൂപയാണ് ഉള്ളിയുടെ വില. സവാള 70ന് മുകളിലെത്തി. 40 രൂപയുണ്ടായ മുരിങ്ങയ്ക്ക് 66 രൂപയായി. കാരറ്റിനും വൻ വിലയാണ്. 4 ദിവസം മുൻപു വരെ 60 രൂപയുണ്ടായിരുന്നത് ഇന്നലെ 90 രൂപയായി. തക്കാളിയ്ക്ക് 48 രൂപയും വെണ്ടയ്ക്കയ്ക്ക് 32 രൂപയും വഴുതനങ്ങയ്ക്ക് 28 രൂപയുമായി. വെള്ളരി 17ൽ നിന്ന് 24ലുമെത്തി.