വൈക്കം : ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് 71 ലക്ഷം രൂപ ചെലവിൽ ടി.വി.പുരം പഞ്ചായത്തിൽ നിർമ്മിച്ച വയോജന വിനോദ വിശ്രമകേന്ദ്രം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, പഞ്ചായത്ത് സെക്രട്ടറി എൽ.പ്രസന്നകുമാരി, അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ പ്രദീപ്, ജീന തോമസ്, കവിത റെജി, ലീനമ്മ ഉദയകുമാർ, കെ.എൻ.നടേശൻ, രാഖി സജേഷ്, അനിയമ്മ അശോകൻ, വിഷ്ണു ഉല്ലാസ്, ടി. എസ്. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.