വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾക്ക് എല്ലാം ആനകളെ ഒഴിവാക്കാൻ പാടില്ലാത്തതിനാൽ രണ്ട് ആനകളെയെങ്കിലും അനുവദിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ദേവീ ദേവന്മാർ എത്തുന്നത് ആനപ്പുറത്താണ്. ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത് ആനപ്പുറത്താണ്. അഷ്ടമിയുടെ പിറ്റേ ദിവസം പുലർച്ചെ വൈക്കത്തപ്പനും മകനായ ഉദയനാപുരത്തപ്പനും തമ്മിൽ ഉപചാരം ചൊല്ലി പിരിയുന്നത് ആനപ്പുറത്താണ്. ആചാരപരമായാണ് വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും തിടമ്പുകൾ ആന പുറത്ത് എഴുന്നള്ളിക്കുന്നത്.
വൈക്കത്തഷ്ടമിക്കും ഉദയനാപുരത്തെ തൃക്കാർത്തികയ്ക്കും ആനകളെ ഒഴിവാക്കിയാൽ ആചാരപരമായ ഈ ചടങ്ങുകളെല്ലാം മുടങ്ങും. നൂറ്റാണ്ടുകളായ ആചാരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾക്ക് കുറഞ്ഞത് രണ്ട് ആനകളെ അനുവദിക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.