കോട്ടയം: ഇടതുപക്ഷത്തേയ്ക്ക് മാറിയ തോമസ് ചാഴിക്കാടൻ എം.പിയും, എൻ.ജയരാജ് എം.എൽ.എ.യും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ അയ്യായിരത്തിലധികം കേന്ദ്രങ്ങളിൽ 'ജനകീയ വിചാരണ സമരം' നടന്നു. ജില്ലാതല ഉദ്ഘാടനം കോട്ടയം ഗാന്ധിസ്‌ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. മഴയെ അവഗണിച്ച് ആയിരക്കണക്കിന് പ്രവർത്തകർ വാർഡുതല സമരങ്ങളിൽ പങ്കാളികളായി. വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ, ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ടോമി കല്ലാനി, ഡോ.പി.ആർ.സോനാ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, കെ.പി.സി.സി.സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, അഡ്വ.പി.എ.സലീം, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, അഡ്വ.പി.എസ്.രഘുറാം, സുധാ കുര്യൻ, ജോസി സെബാസ്റ്റ്യൻ, ജാൻസ് കുന്നപ്പള്ളി, തോമസ് കല്ലാടൻ, റ്റി.ജോസഫ്, ഫിൽസൺമാത്യൂസ്, സണ്ണി പാമ്പാടി, മോഹൻ.കെ.നായർ, അഡ്വ.ബിജു പുന്നത്താനം, എ.കെ.ചന്ദ്രമോഹൻ, ജി.ഗോപകുമാർ, പ്രൊഫ. പി.ജെ.വർക്കി തുടങ്ങിയ നേതാക്കൾ ഉദ്ഘാടനം നിർവഹിച്ചു