
കുറവിലങ്ങാട്: 60 വയസ് കഴിഞ്ഞ ആദായനികുതിയിൽ പെടാത്ത കർഷകർ ഉൾപ്പെടെയുള്ള എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കിടങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. മേഴ്‌സി മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി ചിറത്തറ, പാർട്ടി സീനിയർ നേതാക്കളായ കുഞ്ഞുമോൻ ഒഴുകയിൽ, അപ്പച്ചൻ പാറത്തൊട്ടി, ആന്റണി വളർക്കോട്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ദിപു തേക്കുംകാട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഷില്ലറ്റ് അലക്‌സ് വെച്ചിയാനിക്കൽ എന്നിവർ പ്രസംഗിച്ചു.