
കട്ടപ്പന: നെറ്റിത്തൊഴുവിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ നിസഹായരായി കർഷകർ. കേരള-തമിഴ്‌നാട് വനാതിർത്തികളിൽ നിന്നു എത്തുന്ന കാട്ടുപന്നികൾ കാർഷിക വിളകൾ കുത്തിമറിച്ചും തിന്നും നശിപ്പിക്കുകയാണ്. കഴിഞ്ഞദിവസം വെട്ടിക്കൽ അപ്പച്ചന്റെ ഒരേക്കറോളം സ്ഥലത്തെ കപ്പക്കൃഷി പൂർണമായും നശിപ്പിച്ചു. സമീപവാസികളുടെ പുരയിടത്തിലെ കൃഷികളും നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. വിവരം വനപാലകരെ അറിയിച്ചിട്ടും നടപടിയൊന്നുമില്ല. പന്നികുട്ടത്തെ ഭയന്ന് രാത്രി പുറത്തിറങ്ങാൻ പോലുംനാട്ടുകാർക്ക് ഭയമാണ്.