അടിമാലി: അടിമാലിയിലെ പെൺവാണിഭ കേന്ദ്രത്തിന് പൊലീസുകാരന്റെ സഹായം .ഇത് സംബന്ധിച്ച് ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവർ വിനോദ് കുമാറിനെ ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസാമി സസ്‌പെന്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പൊലീസുകാരനെതിരെയും അന്വേഷണം നടന്നു വരുന്നതായി അറിയുന്നു. അടിമാലിക്ക് സമീപം കൂമ്പൻപാറയിൽ പ്രവർത്തിച്ചു വന്നിരുന്ന പെൺവാണിഭ കേന്ദ്രത്തിലെ സന്ദർശകനായിരുന്നു വിനോദ് കുമാർ .കഴിഞ്ഞ 5 ന് അടിമാലി സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ കൂമ്പൻപാറയിൽ പ്രവർത്തിച്ചു വന്ന പെൺവാണിഭ കേന്ദ്രം റെയ്ഡ് ചെയ്ത് നാലു സ്ത്രീകളും മൂന്നു പുരുഷന്മാരേയും പിടികൂടിയിരുന്നു.ഇവരിൽ നിന്നും നടത്തിപ്പുകാരനായ കുത്തുപാറ സ്വദേശി പാറക്കൽ സിജോ ജയിംസിനെ ക്കുറിച്ച് വിവരം ലഭിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസുകാരൻ വിനോദ് കുമാർ സ്ഥിരം സന്ദർശകനായിരുന്നുവെന്ന വിവരം ലഭിച്ചത്. പെൺവാണിഭ കേന്ദ്രത്തെക്കുറിച്ച് പൊലീസിൽ നിന്നും അന്വേഷണം ഉണ്ടാകില്ലെന്ന് വിശ്വസിപ്പിച്ച് വൻ തുക നടത്തിപ്പിക്കാരനിൽനിന്ന് പലവട്ടം വാങ്ങിയതായാണ് വിവരം. പൊലീസ് പിടികൂടിയപ്പോൾ ഈ വിവരം നടത്തിണ്ടുകാരൻ പൊലീസിനോട് പറഞ്ഞതിനെ തുടർന്നാണ് വിനോദ് കുമാർ കുടുങ്ങിയത്.മറ്റൊരു പൊലീസുകാരാനും സമാന രീതിയിൽ പെൺവാണിഭ കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നുവെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.