അടിമാലി: ആരാധനയ്ക്ക് എത്തിയ ഒരു വിശ്വസിക്ക് കൊ വിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളി അടച്ചു. മുൻകരുതൽ എന്ന നിലയിൽ പള്ളി ഏഴ് ദിവസത്തേക്ക് അടച്ചു. ഈ ദിവസങ്ങളാൽ കുർബ്ബാന ഉൾപ്പെടെ ഒരു ചടങ്ങുകളും ഉണ്ടായിരിക്കുന്നതല്ലെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അറിയിച്ചു.