
ചങ്ങനാശേരി: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലിനെതിരെ ജനതാദൾ എസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി അംഗം ബാബുതോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോണി ജോസഫ്, ടോളിമുക്കട, തോമസ് സെബാസ്റ്റ്യൻ, സജീവ് കറുകയിൽ, അജികുമാർ,ഈപ്പൻ ബേബി, അനിലകുമാരി എന്നിവർ പങ്കെടുത്തു.