കോട്ടയം : വിദേശ ചരക്ക് വിമാനങ്ങൾക്ക് ഇന്ത്യയിൽ സർവീസ് നടത്താനുള്ള അനുമതി ആറ് വിമാനത്താവളങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് കേരളത്തിലെ കയറ്റുമതി മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചതായി കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ആരോപിച്ചു. കേരളത്തിലെ പഴംപച്ചക്കറി കയറ്റുമതി നാലിലൊന്നായി കുറഞ്ഞു. ഈ സ്ഥിതി കേരളത്തിലെ കയറ്റുമതി മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു