വൈക്കം : ധ്രുവപുരം ക്ഷേത്രവളപ്പിൽ നടത്തിയിരുന്ന കരനെൽകൃഷി വിളവെടുപ്പ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ നീതു രാജശേഖരൻ, പഞ്ചായത്തംഗം സജീവൻ, കൃഷി അസി.രാജ് കൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് ആനന്ദരാജൻ, സെക്രട്ടറി കെ.ജി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.