കോട്ടയം : കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജീവനക്കാരെ പൂർണമായും ഒഴിവാക്കണമെന്ന് കേരള ഇലക്ട്രിക്ക് സൂപ്പർ വൈസേഴ്സ് ആൻഡ് വയർമൻ അസോസിയേഷൻ ആവശ്യപ്പെട്ടു.സേവനങ്ങൾക്ക് കാലതാമസം നേരിടുന്നത് പൊതു ജനങ്ങൾക്കും ഇലക്ട്രിക്കൽ രംഗത്തും പ്രവർത്തിക്കുന്നവരെ ദോഷകരമായി ബാധിക്കും. ഇതു സംബന്ധിച്ച് വൈദ്യുത മന്ത്രിക്ക് നിവേദനം നൽകാൻ സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി വി.എം.രമേശ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻനായർ , റ്റിമ്മിച്ചൻ എന്നിവർ പ്രസംഗിച്ചു.