ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി മുതൽ ജനറൽ ആശുപത്രി വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കേരളകോൺഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിൽപ്പുസമരം വർക്കിംഗ് കമ്മറ്റി മെമ്പർ ജോമോൻ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പർ ജയിംസ് കലാവടക്കൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ചാമപറമ്പിൽ, ജ്യോതിഷ് പോൾ, ജോൺ നീലത്തുംമുക്കിൽ, സജി മറ്റത്തിൽ, ജയിംസ് മഠത്തിപറമ്പിൽ എന്നിവർ പങ്കെടുത്തു.