ചങ്ങനാശേരി : തൂപ്രം- വെള്ളേക്കളം - പ്ലാം പറമ്പ് റോഡ് നിർമ്മാണം ഉടൻ തുടങ്ങുമെന്ന ഉറപ്പ് പഞ്ചായത്ത് പാലിക്കണമെന്ന് എൻ.ഡി.എ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കൊയ്ത്ത് നടത്താനായി തൂപ്രം പ്രദേശവാസികൾക്ക് അധികാരികൾ നൽകിയ ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല. ഇനിയും ഇത് തുടർന്നാൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഷാജി തൂപ്രം അദ്ധ്യക്ഷത വഹിച്ചു. ബിജു മങ്ങാട്ടുമഠം, രാജീവ് കൃഷ്ണൻ, ഗോപകുമാർ, സുനിത തുടങ്ങിയവർ പങ്കെടുത്തു.