കാഞ്ഞിരപ്പള്ളി : കെ.ഇ റോഡിനെ മിനി മിൽ റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് 12 ന് ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിക്കും. വൈകിട്ട് 5.30 ന് ജില്ലാ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ ഐഷാ പള്ളി കുടിവെള്ളപദ്ധതിയും, 5 ന് ഒന്നാംമൈൽ അങ്കണവാടിക്ക് മുകളിൽ നിർമ്മിച്ച വായനശാലാ മന്ദിരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റൻകുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും.