പാലാ : മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിനായി പി.എസ്.സി ചട്ടങ്ങളിൽ ഭേദഗതി വരുത്തുവാനുള്ള സംസ്ഥാനസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ജോസ് കെ.മാണി. കേരള കോൺഗ്രസ് എമ്മും, വിവിധ സാമൂഹിക പ്രസ്ഥാനങ്ങളും ഉയർത്തിയ ഈ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.