കോട്ടയം : കോടിമത സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിന്റെ ഒന്നാം വാർഷികം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.പി.സി.എസ് ഡയറക്ടർ ബി.ശശികുമാർ , കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് മോഹൻ കെ. നായർ ,പി.സി ബിജു എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ എം.കെ. നാരായണൻ കുട്ടി ,വി.എ. ഫ്രാൻസിസ് ,കെ.പി. രാജു ,ജി.പ്രശാന്ത് ,എം.കടക്കര ,കെ.ജെ. ടിറ്റൻ ,പി.കെ. കമലമ്മ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്ക് മാസ്‌ക്,ഗ്ലൗസ്,സാനിറ്റൈസർ എന്നിവയും ,ഗുണഭോക്താക്കൾക്ക് മാസ്‌കും വിതരണം നടത്തി.