
കുറവിലങ്ങാട് : യു.ഡി.എഫ് ജില്ല ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മോൻസ് ജോസഫ് എം.എൽ.എയെ യൂത്ത്ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടിംസ് പോൾ അദ്ധ്യക്ഷത വഹിച്ചു. ജിൻസ് ചക്കാലയിൽ, ജസ്റ്റിൻ മാത്യു, ജയ്സൺ, ബിജോ തെള്ളിക്കുന്നേൽ, ടുഫിൻ തോമസ്, തോംസൺ പുതുക്കുളങ്ങര, അഷിഷ് കുന്നേൽ, ജോബി ആന്റണി തുടങ്ങിവർ സംസാരിച്ചു