
കുറവിലങ്ങാട് : കാണക്കാരി ഗ്രാമപഞ്ചായത്തിലെ ജനകീയ ആസൂത്രണ പദ്ധതിയിൽപ്പെടുത്തി പച്ചക്കറിത്തൈയും ഗ്രോബാഗും വിതരണം നടത്തി. പ്രസിഡന്റ് ബിനോയി പി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് മിനുമനോജ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിൻ എൻ പി, സെക്രട്ടറി ബെന്നി ജേക്കബ്, കൃഷി ഓഫീസർ ഷിജിന വി.എം, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെലീമ സിബി, വിനു വാസുദേവ് എന്നിവർ പ്രസംഗിച്ചു.