കോട്ടയം: സംസ്ഥാന സർക്കാരിന്റ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ ദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. കെ സാബു, സംസ്ഥാന സെക്രട്ടറി എം.എസ് സതീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.