പാലാ : കൊവിഡ് കാലത്ത് 50 ദിവസംകൊണ്ട് 561 ഓൺ ലൈൻ കോഴ്‌സുകൾ പൂർത്തീകരിച്ച് 518 കോഴ്‌സ് സർട്ടിഫിക്കറ്റുകളും 43 ക്വിസ് സർട്ടിഫിക്കറ്റുകളും നേടിയ പ്രവിത്താനം തോപ്പിൽ അമൽ രാജിനെ മാണി സി കാപ്പൻ എം.എൽ.എ ആദരിച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് വേരനാനിയും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.