രാജാക്കാട്: രാജാക്കാട് എസ്.എസ്.എം കോളേജിൽ അക്കാഡമിക് ഉദ്ഘാടനവും ഓറിയന്റേഷൻ ക്ലാസ്സും ഇന്ന് നടക്കും .
രാവിലെ 10ന് ഇടുക്കി ജില്ലാ കളക്ടർ എച്ച്.ദിനേശൻ ഉദ്ഘാടനം ചെയ്യും. ഓറിയന്റേഷൻ പ്രോഗ്രാമിൽ എറണാകുളം വെൽനസ്സ് ആശുപത്രി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അനൂപ് വൈക്കം ക്ലാസ് നയിക്കും.കോളേജ് ചെയർമാൻ എം.ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.കോളേജ് മാനേജർ എസ്. അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പി.ആർ.ഒ സുഭാഷിണി സോമൻ ആശംസാ പ്രസംഗം നടത്തും. പ്രിൻസിപ്പാൾ ഡോ: നടുവട്ടം സത്യശീലൻ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ എം.ടി.ഷൈജി നന്ദിയും പറയും.