covid

കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6792 ആയി. പുതിയതായി ലഭിച്ച 3837 സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 526 എണ്ണം പോസിറ്റീവായി. 521പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആറ് ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ അഞ്ചുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

പുതുതായി രോഗം ബാധിച്ചവരിൽ 265 പുരുഷൻമാരും 200 സ്ത്രീകളും 61 കുട്ടികളും ഉൾപ്പെടുന്നു. രോഗികളിൽ 60 വയസിനു മുകളിലുള്ള 68പേരുണ്ട്. 418പേർക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ ആകെ എണ്ണം 12697 ആയി. ജില്ലയിൽ ഇതുവരെ 19523 പേർക്കാണ്‌ കൊവിഡ് ബാധിച്ചത്. നിലവിൽ 16503പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

കോട്ടയം നഗരസഭയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ഈരാറ്റുപേട്ട നഗരസഭ, അയ്മനം, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളും കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിലാണ്.