കട്ടപ്പന: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ അജ്ഞാതൻ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. കല്യാണത്തണ്ട് നിരപ്പേൽ രാഹുൽ രാജു(32) വാണ് ആക്രമിക്കപ്പെട്ടത്. കൈകാലുകൾ ഒടിയുകയും ശരീരമാസകലം ക്ഷതമേൽക്കുകയും ചെയ്ത യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കട്ടപ്പന നഗരത്തിലെ ഹോട്ടലിൽ ജീവനക്കാരനായ രാഹുലിനെ സുവർണഗിരി അപ്പച്ചൻകട ഭാഗത്ത് എത്തിയപ്പോൾ അജ്ഞാതൻ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്തെന്നും അക്രമിയെ കണ്ടാൽ അറിയില്ലെന്ന് രാഹുൽ മൊഴി നൽകിയതായും കട്ടപ്പന പൊലീസ് പറഞ്ഞു.