
കോട്ടയം: സെക്ടർ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ജില്ലയിൽ ഇന്നലെ 822 പേർക്കെതിരെ നടപടിയെടുത്തു. മാസ്‌ക് ധരിക്കാതിരിക്കുകയോ ശരിയായ രീതിയിൽ ധരിക്കാതിരിക്കുകയോ ചെയ്തതിന് 590 പേരിൽനിന്ന് പിഴ ഈടാക്കി.
സ്ഥാപനങ്ങളിലും കടകളിലും സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്തതിന് -95, സാമൂഹിക അകലം പാലിക്കാതിരുന്നതിന്-56, അനധികൃതമായി കൂട്ടം കൂടിയതിന്- 52, സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് മാസ്‌കും സാനിറ്റൈസറും നൽകാത്തതിന്-14, ക്വാറന്റൈൻ നിർദേശ ലംഘനം-5, റോഡിൽ തുപ്പിയതിനും നിർദേശങ്ങൾ പാലിക്കാതെ കടകൾ തുറന്നതിനും-3 , കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ ലംഘിച്ചതിന്-2 നിരോധനാജ്ഞാ ലംഘനം-2 എന്നിങ്ങനെയാണ് കേസെടുത്തത്. ജില്ലയിൽ ഇതുവരെ ആകെ 8919 പേർക്കെതിരെ സെക്ടർ മജിസ്ട്രേറ്റുമാർ നടപടി സ്വീകരിച്ചിട്ടുണ്ട്.