അടിമാലി: പണിക്കൻകുടി ഗവ ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപകകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിൽ കുട്ടികൾക്ക് രക്ഷിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും ഉറപ്പ് വരുത്താനായി 'കരുതൽ സ്പർശം' എന്ന പേരിൽ ക്ലാസ് നടന്നു. കുഞ്ഞുങ്ങളെ കരുതലോടെ ചേർത്തുപിടിക്കാം എന്ന വിഷയത്തിൽ കുഞ്ചിത്തണ്ണി ഗവ ഹയർ സെക്കന്ററി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ മുഹമ്മദ്കുട്ടി, ഓൺലൈൻ പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന വിഷയത്തിൽ പണിക്കൻകുടി ഗവ സ്‌കൂൾ പ്രഥമാദ്ധ്യാപൻ മുഹമ്മദ് റഷീദ് എന്നിവർ ക്ളാസ് എടുത്തു.സ്‌കൂൾ സീനിയർ അസിസ്റ്റന്റ് എ.എസ് .സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ .ആർ. ബിനോയ് നന്ദിയും പറഞ്ഞു. കൊവിഡ്കാല ദിനചര്യകൾ ക്രമപ്പെടുത്തി വീട്ടിലൊരു പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ദിനചര്യപത്രിക ഓൺലൈൻ വഴി കുട്ടികൾക്ക് ലഭ്യമാക്കി തുടർപ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ധ്യാപകകൂട്ടായ്മ അറിയിച്ചു.