വൈക്കം : കൊവിഡിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളുടേയും, ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ നേതാക്കളുടേയും യോഗം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ഐ.കെ.രാജൻ, ഫിലിപ്പ് ജോസഫ് , കെ.പി.സി.സി അംഗം മോഹൻ ഡി.ബാബു,ഡി.സി.സി നേതാക്കളായ സുനു ജോർജ്,അബ്ദുൾ സലാം റാവുത്തർ,പി.എൻ ബാബു, അഡ്വ.എ സനീഷ് കുമാർ,ജയ് ജോൺ പേരയിൽ,ബി. അനിൽകുമാർ,വിജയമ്മ ബാബു, അഡ്വ.വി.സമ്പത്ത് കുമാർ, ടി.ടി സുദർശനൻ തുടങ്ങിയവർ പ്രസംഗിച്ചു.