കറുകച്ചാൽ : നെടുങ്കുന്നം ആർ ശങ്കർ സ്മാരക ശ്രീ നാരായണ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഒാൺലൈനായി നടന്ന ചടങ്ങിൽ എസ്.എൻ.എസ്.ഇ ട്രസ്റ്റ് ചെയർമാൻ ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ നടേശൻ, ബിജു കെ.വി , പ്രതിഭ പ്രകാശ് , ആര്യലത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ജോർജ് ജോസഫ് സ്വാഗതവും, വൈസ് പ്രിൻസിപ്പൽ പി. ജ്യോതിമോൾ നന്ദിയും പറഞ്ഞു.