തലയോലപ്പറമ്പ് : ബ്രഹ്മപുരം മാത്താനം ദേവസ്വം ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 26 ന് രാവിലെ 9 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവ പ്രാർത്ഥനയോടെ ആരംഭിക്കും. ക്ഷേത്രം തന്ത്റി കുമരകം എം.എൻ ഗോപാലൻ, മേൽശാന്തി പി.ബി.വിപിൻ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ കലശാഭിഷേകം, ഗുരുപൂജ എന്നിവ നടക്കും. തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനം. ഗുരുദേവ ഭാഗവത പാരായണത്തോടെ പരിപാടികൾ പൂർത്തിയാകും. ദേവസ്വം പ്രസിഡന്റ് പി.കെ.ശശിധരൻ സെക്രട്ടറി പി.എം രാജേന്ദ്രൻ, മഹിളാസമാജം പ്രസിഡന്റ് ഭവാനി മണി, സെക്രട്ടറി രതി ബാബു ഓഫീസ് സെക്രട്ടറി റീന റജി എന്നിവർ നേതൃത്വം നൽകും.