കുമരകം : കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധത്തിൽ എൻ.എസ്.എസ് പങ്ക് എന്ന വിഷയത്തിൽ നടന്ന വെബിനാർ മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നേടിയ കോന്നി എസ്.എ.എ.എസ്.എസ്.എൻ കോളേജിലെ ബയോടെക്നോളജി വിഭാഗം മേധാവി ഡോ.വി. പ്രിയാ സേനൻ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ റീനാമോൾ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജി.പി.സുധീർ, മലയാളം വിഭാഗം മേധാവി ഡോ.സിമി.പി.സുകുമാരൻ, അരുൺ കെ.ശശീന്ദ്രൻ, നിവേദിത വിക്രം എന്നിവർ സംസാരിച്ചു.