കോട്ടയം : നാല് റോഡുകൾ സന്ധിക്കുന്ന ലോഗോസ് സെന്ററിലെ ട്രാഫിക് സിഗ്നലിന് സമീപം അപകടക്കെണി ഒരുക്കി ഡിവൈഡ‌ർ നവീകരണം. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ശാസ്ത്രി റോഡ് ഇറക്കത്തിൽ നിന്ന് ലോഗോസ് ജംഗ്ഷൻ കയറ്റത്തിലേക്ക് കയറുന്ന വാഹനങ്ങൾ കാണാവുന്ന തരത്തിൽ ഓപ്പൺ ഡിവൈഡറായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. അരയാൾ പൊക്കത്തിൽ തകിട് ഡിവൈഡറിന് നടുവിൽവച്ച് മറച്ചതോടെ വാഹനങ്ങൾ കാണാൻ കഴിയില്ല. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് ഇല്ലാത്ത സമയത്ത് ഇത് അപകടത്തിന് കാരണമാകുന്നു. സിഗ്നൽ ലൈറ്റും തകരാറിലാണ്. ഡിവൈഡറിൽ പുതുതായ് സ്ഥാപിച്ച ഇരുമ്പ് തകിടിന്റെ ഉയരം കുറച്ച് അപകടം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.