അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെയും അടിമാലി കൃഷിഭവന്റേയും നേതൃത്വത്തിൽ ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു.പഞ്ചായത്ത് പരിധിയിലെ കാർഷിക മേഖലക്ക് കൂടുതൽ കരുത്തുപകരാൻ ലക്ഷ്യമിട്ടാണ് ഷോപ്പ് തുറന്നിട്ടുള്ളത്.പഞ്ചായത്തോഫീസിന് സമീപം ക്രമീകരിച്ചിട്ടുള്ള ഷോപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിർവ്വഹിച്ചു.വിത്തുകൾ,വളങ്ങൾ,ജൈവകീടനാശിനികൾ,മറ്റ് കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവ കുറഞ്ഞ വിലയിൽ കർഷകർക്ക് ലഭ്യമാക്കാൻ ഇക്കോഷോപ്പിലൂടെ ലക്ഷ്യമിടുന്നു.ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഷോപ്പ് തുറന്ന് പ്രവർത്തിക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി വർഗ്ഗീസ്,പഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന പങ്കെടുത്തു.