പാലാ : കൂടല്ലൂർ സാമൂഹ്യആരോഗ്യ കേന്ദ്രത്തിനായി നിർമ്മിക്കുന്ന പുതിയ ഒ.പി ബ്ലോക്ക് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.കെ.ശൈലജ ഓൺലൈനിലൂടെ നിർവഹിച്ചു. എൻ.എച്ച്.എം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 2.37 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം. കൂടല്ലൂർ സെന്റ്.ജോസഫ് ദേവാലയത്തിന്റെ പാരിഷ് ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരി, എൻ.എച്ച്.എം ജില്ലാ മാനേജർ ഡോ.വ്യാസ് സുകുമാരൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ജോമോൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബെറ്റി റോയി, ബ്ലോക്ക് മെമ്പർമാരായ ജോസ് തടത്തിൽ, ജ്യോതി ബാലകൃഷ്ണൻ, വാർഡ് മെമ്പർ ടീനാ മാളിയേക്കൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ: സിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.