പാലാ : മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിച്ചതായി മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. മഴ മാറിയാലുടൻ പുനരുദ്ധാരണ പണികൾക്ക് തുടക്കമാകും. പാലാ-രാമപുരം റോഡ്, ഭരണങ്ങാനം-അസ്സീസി-പാരലൽ റോഡ്, ഏരിമറ്റം പടി ഏഴാച്ചേരി -കുരിശുപള്ളി റോഡ്, വാകക്കാട് - തഴക്കവയൽ-ഞണ്ടുകല്ല് റോഡ്, അടുക്കം-മേലടുക്കം റോഡ്, എലിവാലി - ആലമറ്റം റോഡ്, മന്നനാനികടവ് - മാളിയേക്കൽ - മൂലേത്തുണ്ടി റോഡ്, നെച്ചിപ്പുഴൂർ - ഇളപൊഴുത് ചക്കാമ്പുഴ റോഡ്, നെല്ലിയാനി - പേണ്ടാനംവയൽ റോഡ്, തീക്കോയി -ചേരിപ്പാട് അയ്യമ്പാറ - തലനാട് റോഡ് തുടങ്ങിയവയുടെ വിവിധ ഭാഗങ്ങളുടെ നവീകരണ പ്രവർത്തികളാണ് ഉടൻ ആരംഭിക്കുന്നത്. ശബരിമല സീസൺ പ്രമാണിച്ച് ഏറ്റുമാനൂർ-പൂഞ്ഞാർ റോഡ്, പാലാ-രാമപുരം റോഡ് എന്നിവയുടെ നവീകരണവും ആരംഭിക്കും. മുരിക്കുംപുഴ- പാറപ്പള്ളി മുത്തോലി റോഡിന്റെ നവീകരണ പ്രവർത്തനങ്ങളും ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് എം. എൽ.എ അറിയിച്ചു.