തോക്കുപാറ:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തോക്കുപാറ ടൗൺ ഒരാഴ്ച അടച്ചിടാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.രാഷ്ട്രീയ പാർട്ടികളും വ്യാപാരികളും സംഘടനകളും ചേർന്ന സർവ്വകക്ഷി യോഗത്തിലെടുത്ത തീരുമാനപ്രകാരം ടൗണിലെ മെഡിക്കൽ സ്റ്റോർ ഒഴികെ എല്ലാസ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടും.കല്ലാർ പിഎച്ച് സിക്കുവേണ്ടി ഹെൽത്ത് ഇൻസ്‌പെക്ടർ വിജയൻ, വെള്ളത്തൂവൽ പിഎച്ച്‌സിക്കുവേണ്ടിജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ സാബു,ബിനോയ്. എന്നിവർപങ്കെടുത്ത് .രോഗവ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അടച്ചിടീൽ.