കുറിച്ചി : ഗ്രന്ഥശാലകൾ ഒരു പ്രദേശത്തിന്റെ പൈതൃക സ്മാരകങ്ങളാണെന്നും പുതിയ തലമുറ വായനയുടെ മേഖലയിൽ സജീവമാകണമെന്നും ടി.എസ്.സലിം പറഞ്ഞു. കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറിയുടെ പുസ്തകശേഖരണ പരിപാടിയായ പുസ്തക വണ്ടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി സെക്രട്ടറി എൻ.ഡി ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം സുജത ബിജു, പോസ്റ്റൽ ലൈബ്രറി ഭാരവാഹികളായ പി.എ നൗഷാദ്, ഷെറീഫ്, നൗഷിദീൻ പി.എസ്, ലൈബ്രറി ഭാരവാഹികളായ നിബു ഏബ്രഹാം, എൻ.ഡി ശ്രീകുമാർ, സിന്ധു പ്രദീപ്, കെ.എൽ ലളിതമ്മ എന്നിവർ പങ്കെടുത്തു. 2000 പുസ്തകങ്ങൾ എത്തിക്കുവാനാണ് ഭാരവാഹികൾ ലക്ഷ്യമിടുന്നത്. ലൈബ്രറിയ്ക്ക് പ്രയോജനകരമായ പുസ്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം. ഫോൺ: 9447598924.