കോട്ടയം : എസ് എൻ ഡി പി യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ നേതൃയോഗം ഇന്ന് രാവിലെ 10 ന് മീനച്ചിൽ യൂണിയൻ പ്രാർത്ഥന ഹാളിൽ നടക്കും. കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി സജീഷ് മണലേൽ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ശ്രീജിത്ത് മേലംങ്കോട്, സൈബർ സേന ചെയർമാൻ അനീഷ് പുല്ലുവേലി എന്നിവർ സംഘടനാ സന്ദേശം നൽകും. കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അനിൽ കണ്ണാടി സ്വാഗതവും, കേന്ദ്രസമിതി അംഗം വിവേക് വൈക്കം നന്ദിയും പറയും.