കുറവിലങ്ങാട് : യു.ഡി.എഫിനെ വഞ്ചിച്ച് എൽ.ഡി.എഫിലേക്ക് പോയ തോമസ് ചാഴികാടൻ എം.പിയും എം.എൽ.എമാരായ ജയരാജും, റോഷിയും രാജിവച്ച് ജനവിധിതേടണമെന്ന് യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മോൻസ് ജോസഫ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്റ് ടിംസ് പോൾ അദ്ധ്യക്ഷത വഹിച്ചു. ഷിജു പാറയിടുക്കിൽ, ജിൻസ് ചക്കാല, ജോയ് സി കാപ്പൻ, ജോണിച്ചൻ പൂമരം, ഷില്ലറ്റ്, ജസ്റ്റിൻ മാത്യു , ജിസ് വെളിയന്നൂർ, ജയ്സൺ എം.ജെ, ബിജോ തെള്ളിക്കുന്നേൽ, ടുഫിൻ തോമസ്, വിപിൻ പാറാവേലി, തോംസൺ പുതുക്കുളങ്ങര, ജോസ് മോൻ മാളിയേക്കൽ, ആഷിഷ് കുന്നേൽ, ജോബി ആന്റണി എന്നിവർ പ്രസംഗിച്ചു.