പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ഇന്ന് മുതൽ 18 ദിവസം നീണ്ടുനിൽക്കുന്ന കുറ്റപത്രപ്രഖ്യാപനവും ചതുർവ്യൂഹ പ്രതിഷേധം 'വിചാരണം 2020' എന്ന പേരിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ രണ്ട് കാര്യങ്ങൾ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇടത് ഭരണത്തിനെതിരെ ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ആരംഭം കൂടിയാണ് ചതുർവ്യൂഹ പ്രതിഷേധമെന്ന് നേതാക്കളായ ജി. ഹരിലാൽ, കെ.ജി. കണ്ണൻ, വൈശാഖ് എസ്. നായർ, രാജേഷ് കർത്ത, ശ്രീകാന്ത് ചെറുവള്ളി, പഞ്ചായത്തംഗങ്ങളായ ഉഷാശ്രീകുമാർ, സുബിതാ ബിനോയി, സോമാ അനീഷ്, വി.ജി. രാജി തുടങ്ങിയവർ അറിയിച്ചു.