കോട്ടയം : നാട്ടകം ഗവ.ആശുപത്രിയിലെ ലാബിന്റെ പ്രവർത്തനം നിലച്ചിട്ട് മൂന്ന് മാസം. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ പരിശോധനാ സൗകര്യം ലഭ്യമായിരുന്ന ലാബിൽ ആവശ്യത്തിന് വേണ്ട ജീവനക്കാരെ നിയമിക്കാത്തതാണ് കാരണം. ലാബിന്റെ പ്രവർത്തനം മുടങ്ങിയതിനാൽ ഇപ്പോൾ നഗരത്തിലെ സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ് രോഗികൾ. ലാബ് ടെക്‌നിഷ്യൻ പോസ്റ്റിലേക്ക് അഭിമുഖം നടത്തിയിട്ടും ഇത് വരെയും നിയമനം നടത്തിയിട്ടില്ല.

ലാബിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് യൂത്ത് കോൺഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി ആവശ്യപ്പെട്ടു.