
കോട്ടയം: നഗരത്തിൽ ബി.എസ്.എൻ.എല്ലിന്റെ ഓഫീസുകളിൽ ധാരാളം പേർ കൊവിഡ് രോഗ ബാധിതരായിട്ടും പൊതുജനങ്ങൾക്ക് സുരക്ഷിതത്വം ഒരുക്കുന്നില്ലെന്ന് ആക്ഷേപം. നഗരസഭ യേയോ ആരോഗ്യ വകുപ്പിനേയോ അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്.
തിരുനക്കരയിലെ കസ്റ്റമർ കെയറിലെ ജീവനക്കാരിക്ക് ഏതാനും ദിവസം മുമ്പ് കൊവിഡ് ബാധിച്ചിരുന്നു. ഇപ്പോഴും അവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് ഒരു സുരക്ഷയും ഒരുക്കിയിട്ടില്ല. സ്റ്റാർ ജംഗ്ഷനിലെ ജനറൽ മാനേജർ ഓഫീസിൽ ഏതാനും ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായിട്ടും ഇതു തന്നെ അവസ്ഥ.
എത്തുന്നവരുടെ താപനില പരിശോധിച്ചും സാനിറ്റൈസർ പുരട്ടിയുമാണ് എല്ലാ സ്ഥാപനങ്ങളിലും ആളെ അകത്തു കടത്തുന്നത്. എന്നാൽ, ദിവസവും 100ലേറെ പേർ എത്തുന്ന ഈ ഓഫീസുകളിൽ ഇത്തരം സംവിധാനങ്ങളൊന്നുമില്ല.