കട്ടപ്പന: കട്ടപ്പനകുട്ടിക്കാനം സംസ്ഥാനപാതയിലെ ഇരുപതേക്കർ പാലത്തിനടിയിൽ അന്യ സംസ്ഥാന സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടോടെ പാലത്തിനുസമീപം വർക്ക് ഷോപ്പ് നടത്തുന്നവരാണ് കട്ടപ്പനയാറിൽ പാലത്തിനടിയിലൽ യുവാവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെയും അഗ്‌നിശമന സേനയേയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കട്ടപ്പന പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.