
വൈക്കം: കൊവിഡ് യാന്ത്രികമാക്കിയോ ജീവിതം? ആശങ്കകളില്ലാതെ വീട്ടുകാർ ഒരുമിച്ച് ഉല്ലസിക്കാൻ സുരക്ഷിതമായ ഒരിടമാണോ തേടുന്നത്? അവിസ്മരണീയമായ അനുഭവങ്ങളുടെ വിരുന്നൊരുക്കി പാലാക്കരി ഫിഷ് ഫാം നിങ്ങളെ കാത്തിരിക്കുന്നു.
ഏഴ് മാസക്കാലം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം മത്സ്യഫെഡിന്റെ ചെമ്പ്, കാട്ടിക്കുന്നിലെ പാലാക്കരി ഫിഷ് ഫാം അക്വാ ടൂറിസം നാളെ പുനരാരംഭിക്കുകയാണ്. എൺപതുകളുടെ ആദ്യമാണ് വൈക്കത്തിന് സമീപം വേമ്പനാട്ട് കായലിന്റെ ഓരത്ത് 117 ഏക്കറിൽ പാലാക്കരി ഫിഷ് ഫാം ആരംഭിക്കുന്നത്. 2009ൽ ഫാമിന്റെ പ്രവർത്തനം വിപുലീകരിച്ചു. 2015 ആയപ്പോൾ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി ജല വിനോദസഞ്ചാര മേഖലയിലേക്ക് പ്രവേശിച്ച ഫിഷ് ഫാം ആ രംഗത്ത് ശ്രദ്ധേയമായി.
കുടുംബത്തോടൊപ്പം ഒരു പകൽ ചെലവഴിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. കുട്ടികൾക്ക് കളിസ്ഥലം, മത്സ്യ കൃഷിയുടെ വേറിട്ട കാഴ്ചകൾ, കായൽ കാറ്റേറ്റ് നടക്കാൻ നടപ്പാതകൾ, പാതകളിൽ ഇരിക്കാൻ കസബകൾ, ചീനവലകൾ, ഫാമിന്റെയും കായൽപരപ്പിലെ മരതകദ്വീപുകളുടേയും വിശാല ദൃശ്യം പകരുന്ന വാച്ച് ടവർ, കയാക്കിംഗ്, പെഡൽ ബോട്ടുകൾ, റോവിംഗ് ബോട്ടുകൾ, ചൂണ്ടയിടാൻ സൗകര്യം, പുരാതന മത്സ്യബന്ധന രീതികളും ഉപകരണങ്ങളും, കെട്ടുവള്ളമ്യൂസിയം... വേമ്പനാട്ടു കായലിലെ അസ്തമന സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റുവാങ്ങി, ഓർമ്മയിൽ സൂക്ഷിക്കാൻ കുറേ നല്ല നിമിഷങ്ങളുമായി മടങ്ങാം.
വിനോദ സഞ്ചാരികൾക്കായി ആകർഷകമായ പാക്കേജുകളുണ്ട്. കായലിലെയും ഫാമിലെയും മത്സ്യങ്ങൾ ഉൾപ്പെട്ട ശുദ്ധവും രുചികരവുമായ ഭക്ഷണമാണ് സന്ദർശകർക്ക് നൽകുക. നാട്ടുകാരായ സ്ത്രീകളുടെ സ്വയംസഹായ സംഘമാണ് ഭക്ഷണം തയ്യാറാക്കുന്നത്.
പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും സന്ദർശകരെ പ്രവേശിപ്പിക്കുക. രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെയാണ് ഫാമിന്റെ പ്രവർത്തനം. ഒരു സമയം 20 പേർക്കാണ് പ്രവേശനം. ഭക്ഷണശാലയും വിവിധ വിനോദോപാധികളുമെല്ലാം കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കിക്കൊണ്ടിരിക്കും.
പാക്കേജുകൾ:
തരംഗിണി:
ഫാമിലെ എല്ലാ വിനോദോപാധികളും.
ശിക്കാര ബോട്ടിൽ മുക്കാൽ മണിക്കൂർ കായൽ യാത്ര.
വിവിധ തരത്തിലുള്ള മത്സ്യ വിഭവങ്ങൾ ചേർത്തുള്ള ഉച്ചയൂണ്.
ചായ, ലഘുഭക്ഷണം, ശീതള പാനീയം.
കോമ്പിനേഷൻ പാക്കേജ്:
ഫാമിലെ എല്ലാ വിനോദോപാധികളും.
ഉച്ചഭക്ഷണം, ലഘുഭക്ഷണം.
കായലിൽ അര മണിക്കൂർ സ്പീഡ് ബോട്ട് യാത്ര.
ഈവനിംഗ് സ്‌പെഷ്യൽ പാക്കേജുകൾ:
വൈകിട്ട് 3 മുതൽ 6.30 വരെ
ഫാമിൽ ഉല്ലസിക്കാം.
ചായ, ലഘുഭക്ഷണം.
ഫാം സന്ദർശിക്കുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യണം.
വിളിക്കേണ്ട നമ്പരുകൾ:
9497031280, 9526041200, 9400993314