കട്ടപ്പന: ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവായ യുവതി കുഞ്ഞിന് ജന്മം നൽകി. ചേറ്റുകുഴി സ്വദേശിനിയായ 23കാരിയാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചത്. കുഞ്ഞിന് രോഗലക്ഷണങ്ങളില്ല. 24നാണ് പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. എന്നാൽ വേദന അനുഭവപ്പെട്ടതോടെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടങ്ങുന്നതിനുമുമ്പ് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ലേബർ റൂമിലെ ഐസൊലേഷൻ മുറിയിൽ പ്രവേശിപ്പിച്ച യുവതി രാത്രിയോടെ പ്രസവിച്ചു. തുടർന്ന് അമ്മയേയും കുഞ്ഞിനേയും പ്രത്യേക ഐസൊലേഷൻ മുറിയിലേക്കു മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നു.