കട്ടപ്പന: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ഉപദ്രവിച്ച ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. നരിയംപാറ സ്വദേശിയായ ഇയാൾ ഒളിവിലാണ്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.