kob-sabu

കാഞ്ഞിരപ്പള്ളി : കെട്ടിട നിർമാണത്തിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനക്കല്ല് വെട്ടുവേലി, തുണ്ടിയിൽ സാബു ടി (53) മരിച്ചു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കെട്ടിട നിർമാണത്തിനിടെ കഴിഞ്ഞ കഴിഞ്ഞ 17 നാണ് 20 അടി താഴ്ചയലേക്ക് സാബു വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മരണം സംഭവിച്ചു. ഭാര്യ : കൊച്ചുറാണി കാഞ്ഞിരപ്പള്ളി പുളിമാവ് ചക്കാലമണ്ണിൽ കുടുംബാംഗം. മക്കൾ: സോണി (അദ്ധ്യാപകൻ, മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ബോർഗാവ്, ഛത്തീസ്ഗഡ്), റോണി (എയർടെൽ ഡിടിഎച്ച്, കാഞ്ഞിരപ്പള്ളി), ഡോണി (വിദ്യാർത്ഥി, സെന്റ് ഡൊമിനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഇന്ന് മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ.