cements

കോട്ടയം : പ്രതിസന്ധിയിൽപ്പെട്ടുഴറുന്ന ട്രാവൻകൂർ സിമന്റ്സിന് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ. ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെയും വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റിന്റെയും ശിലാസ്ഥാപനവും,​വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യ കുടിശിക വിതരണവും 26 ന് വൈകിട്ട് മൂന്നിന് നടക്കും. മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി, ജോസ് കെ.മാണി എം.പി, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, നഗരസഭ അംഗം അരുൺ ഷാജി എന്നിവർ പ്രസംഗിക്കും. വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതം ആശംസിക്കും. ഡയറക്ടർ എസ്.ഗണേഷ്‌കുമാർ പദ്ധതി അവതരണം നടത്തും. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എസ്.സന്തോഷ് നന്ദിപറയും.