ചങ്ങനാശേരി: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് കൊവിഡ് ധനസഹായം നൽകാതെ വകമാറ്റി ചെലവഴിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക, സംസ്ഥാന ക്ഷേമബോർഡ് കൊവിഡ് ധനസഹായമായ 5000 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ടി.യു നിർമ്മാണ തൊഴിലാളി യൂണിയൻ ചങ്ങനാശേരി ഹെഡ്‌പോസ്റ്റാഫീസിന് മുൻപിൽ ധർണ നടത്തി. ധർണ എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് ഹലീൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റും നിർമ്മാണ തൊഴിലാളി യൂണിയൻ ചങ്ങനാശേരി താലൂക്ക് പ്രസിഡന്റുമായ സാബു മുല്ലശ്ശേരി അദ്ധ്യക്ഷനായിരുന്നു. ലോയേഴ്‌സ് ഫോറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.റിയാസ് മമ്മ്രാൻ മുഖ്യപ്രഭാഷണം നടത്തി.