ചങ്ങനാശേരി: പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്റെ വഞ്ചനാത്മകമായ നിലപാടിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് ചങ്ങനാശേരി ബ്ലോക്ക് കമ്മറ്റി ചങ്ങനാശേരി വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ വഞ്ചനാദിനം കെ.പി.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ.പി.എസ് രഘുറാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാലി പി.എ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജു മേച്ചേരി, പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് മധുര സലീം,ജനറൽ സെക്രട്ടറി സിബി അറക്കത്തറ, മാടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, കെ.എൻ ഷാജി എന്നിവർ പങ്കെടുത്തു.