പാലാ: നഗരസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ നാല് വാർഡുകളിൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളായി. ഏഴാം വാർഡിൽ മുൻ കൗൺസിലർ കൂടിയായ ലിജി ബിജുവാണ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി. നിലവിലെ കൗൺസിലർ പി.കെ മധു പന്ത്രണ്ടാം വാർഡിൽ ജനവിധി തേടും.

14ാം വാർഡിൽ മുൻ കൗൺസിലർ ലതാ മോഹനൻ മത്സരിക്കും.

ടൗൺ വാർഡിൽ ജോഷി വട്ടക്കുന്നേലാണ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി. യു.ഡി.എഫിന്റേയും എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടേയും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ആദ്യ ഘട്ട പ്രചാരണവും തുടങ്ങി.